ലെജന്‍ഡ്‌സ് ക്ലബ് ഒന്നാം വാർഷികാഘോഷം; അഖില കേരള വടംവലി മത്സരം 26ന്
കല്‍പറ്റ: മീനങ്ങാടി ലെജന്‍ഡ്‌സ് ക്ലബ് ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരള വടംവലി മത്സരം നടത്തും. മീനങ്ങാടി സ്‌കൂള്‍ ജംഗ്ഷനില്‍ സജ്ജമാക്കുന്ന ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ 26ന് വൈകുന്നേരം ആറ് മുതലാണ് മത്സരം.
കൊണ്ടോട്ടി പുളിക്കല്‍ ഗ്രാന്‍ഡ് സ്റ്റാര്‍, പാലക്കാട് കനിയോട് ഷാഡോ, കോഴിക്കോട് മുക്കം ജെ.ആര്‍.പി അഡ്മാസ്, വെങ്ങാട് കവിത, ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട്, ജാസ്‌വൂര്‍ മലപ്പുറം, ബാവ വൈത്തിരി, തണ്ടര്‍ ബോയ്‌സ് മീനങ്ങാടി, സുല്‍ത്താന്‍ ബോയ്‌സ് സുല്‍ത്താന്‍ബത്തേരി തുടങ്ങി 40 ഓളം ടീം മത്സരത്തില്‍ പങ്കെടുക്കുമെന്ന് ക്ലബ് പ്രസിഡന്റ് എന്‍.പി.രഞ്ജിത്ത്, സെക്രട്ടറി ബിജു പൗലോസ്, സംഘാടക സമിതി ഭാരവാഹികളായ ബിജു വര്‍ഗീസ്, ഷിന്റോ ജോര്‍ജ്, സജി ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,001 രൂപയും കെ.പി. ജോര്‍ജ് മെമ്മോറിയില്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനം ലഭിക്കും. 20,001, 15,001, 10,001 രൂപയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സമ്മാനങ്ങള്‍. 16 വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് കാഷ് പ്രൈസ് നല്‍കും.
ഉച്ചകഴിഞ്ഞ് മൂന്നിന് പനങ്കണ്ടി എസ്.ബി എന്റര്‍ടൈന്‍മെന്റിന്റെ ഗാനമേള ഉണ്ടാകും. ഇതിനുശേഷം ചേരുന്ന യോഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അജിത്ത് കാന്തി, ഐ.എസ്.എല്‍ താരം അലക്‌സ് സജി, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച എം.ജ്യോതികുമാര്‍, ജുവാന്‍ ക്രിസ്റ്റോ ഷിജോ, പോള്‍സണ്‍, പി.സി.ബിനോയ് തുടങ്ങിയവരെ ആദരിക്കും.





Leave a Reply