August 3, 2026

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം: എൻ എസ് എസിന് കിരീടം

0
20231124 194426
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റുകളുമായി ആതിഥേയരായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 402 പോയിന്റുകൾ നേടിയ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളാണ് റണ്ണേഴ്സ് അപ്.

സമാപന സമ്മേളനം കൽപറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ പി നാരായണൻ നായർ സമ്മാനദാനം നിർവഹിച്ചു. എൻ എസ് എസ് വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ , സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ, വാർഡ് കൗൺസിലർ വിനോദ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജീറ്റോ ലൂയിസ്, പി ടി എ പ്രസിഡന്റ് ഷാജി തദ്ദേവൂസ്, മദർ പി ടി എ പ്രസിഡന്റ് മിനി കെ എം , പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജേഷ് ബി നായർ തുടങ്ങിയവർ സംസാരിച്ചു. സബ് കമ്മിറ്റി കൺവീനർമാർ സംഘടന ഭാരവാഹികൾ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *