June 10, 2026

വിജ്ഞാനോത്സവം സംഘടിപ്പിച്ചു

0
20231125 194813
By ന്യൂസ് വയനാട് ബ്യൂറോ

 

 

കണ്ടത്തുവയൽ:പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊണ്ടർനാട്, വെള്ളമുണ്ട,എടവക പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വിജ്ഞാനോത്സവം ജി.എൽ.പി.എസ് കണ്ടെത്തുവയലിൽ സംഘടിപ്പിച്ചു. മണികണ്ഠൻ.എം അധ്യക്ഷനായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ.വൈസ്.പ്രസിഡന്റ് ഫൈസൽ കെ, കെ.എസ്.എസ്.പി മേഖല ജോയിൻറ് സെക്രട്ടറി വിവേക് മോഹൻ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്. കെ. കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻറർ വിദ്യാർത്ഥികൾ പിടിഎ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വിനീത എൻ സ്വാഗതവും ബെഞ്ചമിൻ മൊളായിസിസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *