മീനങ്ങാടി സഹകരണ പ്രസ് ജീവനക്കാരൻ അപകടത്തിൽ മരിച്ചു
മീനങ്ങാടി: അപ്പാട് പന്നിമുണ്ടയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ,ജാനുവിന്റെയും മകന്‍ സുധീഷ് (24) ആണ് മരണപ്പെട്ടത്.നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.
Leave a Reply