May 20, 2024

മൈക്രോബിയല്‍ പ്രതിരോധം ബോധവത്കരണ വാരാചരണം

0
20231125 194003

 

 

കൽപ്പറ്റ : ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ.സമീഹ സൈയ്തലവി വാരാചരണ സന്ദേശം നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി ഡി.എം.ഒ പ്രീയസേനനന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ.ഗിരീഷ് കുമാര്‍, ഐ.ഡി.എസ്.പി എപ്പിഡമോളജിസ്റ്റ് ഡോ.ബിബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ ആശ എന്നിവര്‍ ബോധവത്ക്കരണ സെമിനാറിന് നേതൃത്വം നല്‍കി.പനമരം നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, ഡോ.വിംസ് മെഡിക്കല്‍ കോളേജ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. എ.എം.ആര്‍ സന്ദേശവുമായി ഹ്രൈഡജന്‍ ബലൂകളും പറത്തി. ലോക പേവിഷബാധ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ റീല്‍സ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

 

ആന്റിബയോട്ടിക്കിന്റെ പ്രതിരോധത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവ ബോധം സൃഷ്ടിക്കുക, അണുബാധ നിയന്ത്രണത്തില്‍ മികച്ച രീതികള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് വാരമായി ആചരിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *