ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൈവ ഭക്ഷ്യയോൽപ്പന്ന പ്രോത്സാഹനവും പച്ചക്കറി തൈ വിതരണ ഉദ്ഘാടനവും
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിൽ വെച്ച് ജൈവ ഭക്ഷ്യോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി തൈ വിതരണ ഉദ്ഘാടനവും അതിനോടൊപ്പം കൃഷിഭവനിൽ നിന്നും ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് ക്ലാസ് നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഉഷ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ: വർഗീസ് കൊല്ലമ്മാവുടിയിൽ നിർവഹിച്ചു.കൃഷിഭവനിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് പുൽപ്പള്ളി കൃഷി ഓഫീസർ ആര്യ ക്ലാസ് എടുത്തു.
യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി, ചെല്ലപ്പൻ കരിമ്പുഴിയിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
Leave a Reply