തട്ടകത്തിൽ ഇശൽ മഴ; നർത്തനത്തിൽ നാട്യവിസ്മയം
ഹരിപ്രിയ
ബത്തേരി: ജില്ലാ സ്കൂൾ, കലാമേളക്ക് കൊഴുപ്പ് കൂട്ടുന്ന മൽസരങ്ങളായനൃത്ത ഇനങ്ങളും മാപ്പിളപ്പാട്ടും രാവിലെ തന്നെ തുടങ്ങും.ഒന്നാം വേദിയായ തട്ടകത്തിൽ യു.പി മുതൽ ഹയർ സെക്കണ്ടറി വരെ വിഭാഗത്തിൽ മാപ്പിളപ്പാട്ട് മത്സരം നടക്കും. ഇതേ വേദിയിൽ മാപ്പിള കലകളായ ഒപ്പന, കോൽക്കളി തുടങ്ങിയവയും അരങ്ങേറും.
ഇതേ സമയം രണ്ടാം വേദിയായ നർത്തനത്തിൽ നാടോടി നൃത്തം ,തിരുവാതിര, ഭരതനാട്യം ഇനങ്ങൾ അരങ്ങ് കൊഴുപ്പിക്കും.
മൂന്നാം വേദി നൂപരത്തിൽ രാവിലെ മോണോ ആക്ടാണ് ആരംഭിക്കുക.
ഒന്നും .രണ്ടും വേദികൾ സർവജന സ്‌കൂളിലും വേദി മൂന്ന് സെന്റ് ജോസഫ് ഇംഗ്ലിഷ് സ്‌കൂൾ മുറ്റത്തെ ഓഡിറ്റോറിയ
വുമാണ്. ഡയറ്റ് ഓഡിറ്റോറിയമാണ് നാലാമത്തെ വേദി. വേദി 5 കൈപ്പഞ്ചേരി ഗവ. എൽപി സ്‌കൂളും 6 പ്രതീക്ഷ യൂത്ത് സെൻ്ററുമാണ്. ഡയറ്റ് എജ്യു സാറ്റ് ഹാളാണ് വേദി ഏഴ്. എട്ടാമ ത്തെ വേദി സർവജന വിഎ ച്ച് എസ്ഇ വിഭാഗത്തിലെ ക്ലാസ് മുറിയാണ്.
Leave a Reply