സുൽത്താൻ നഗരിയിൽ ഇനി കലയുടെ ഉൽസവ രാവുകൾ
മെറിൻ ജോഷി
ബത്തേരി : കൗമാരകലകളുടെ ഉൽസവരാവിന് ഇന്ന് തിരശീല ഉയരുന്നു. വയനാട് ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ സ്റ്റേജിനങ്ങൾ ഇന്ന് തുടങ്ങും .ബത്തേരി സർവജന സ്കൂളിലാണ് പ്രധാന വേദി. മറ്റ് ഏഴ് വേദികൾ കൂടെയുണ്ട്.
ഇന്നലെസർവജനയിൽ പ്രത്യേകം സജ്ജീകരിച്ച 10 വേദികളിലായി സ്‌റ്റേജിതര ഇനങ്ങൾ നടന്നു.
കലോത്സവ നഗരിയിൽ തട്ട കം, നർത്തനം, നൂപുരം, ചില മ്പ്, ഋഷഭം, സപ്തം, ഉറവ്, മുര ളിക എന്നീ എട്ട് വേദികളിലായാണ് കൗമാര കലാപ്രതിഭകൾ മാറ്റുരക്കുന്നത്. ആകെ 926 ഇനങ്ങളിലാ ണ് മത്സരങ്ങൾ. ഒന്നും .രണ്ടും വേദികൾ സർവജന സ്‌കൂളിലും വേദി മൂന്ന് സെന്റ് ജോസഫ് ഇംഗ്ലിഷ് സ്‌കൂൾ മുറ്റത്തെ ഓഡിറ്റോറിയ
വുമാണ്. ഡയറ്റ് ഓഡിറ്റോറിയമാണ് നാലാമത്തെ വേദി. വേദി 5 കൈപ്പഞ്ചേരി ഗവ. എൽപി സ്‌കൂളും 6 പ്രതീക്ഷ യൂത്ത് സെൻ്ററുമാണ്. ഡയറ്റ് എജ്യു സാറ്റ് ഹാളാണ് വേദി ഏഴ്. എട്ടാമ ത്തെ വേദി സർവജന വിഎ ച്ച് എസ്ഇ വിഭാഗത്തിലെ ക്ലാസ് മുറിയാണ്.
ഉപജില്ലാ തലത്തിൽ വിജയിച്ച 3,290 കലാപ്രതിഭകൾ മാറ്റു രയ്ക്കുന്നത്. അപ്പീലിലൂടെ എത്തുന്നവരെ കൂടി കൂട്ടിയാ ണ് എണ്ണം വീണ്ടും കൂടും.





Leave a Reply