July 10, 2026

കാലി തീറ്റ ഡിപ്പോ ഉദ്‌ഘാടനം ചെയ്തു

0
Img 20231201 185301
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപള്ളി :പുല്പള്ളി പഞ്ചായത്തിലെ ഉല്ലാസ്നഗറിൽ പുതിയ കാലി തീറ്റ ഡിപ്പോ പുല്പള്ളി ക്ഷീര സംഘം പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലി ഉദ്‌ഘാടനം ചെയ്തു. നിലവിൽ കർഷകർ തീറ്റ വസ്തുക്കൾ എടുക്കുന്നതിനു വാഹനം വിളിച്ചു ടൗണിനെ ആണ് ആശ്രയിച്ചിരുന്നത്. ഇനി മുതൽ എല്ലാ തീറ്റകളും സംഘം ഡിപ്പോയിൽ എത്തിച്ചു നൽകും. പരിപാടിയിൽ സി പി നാരായണൻ അധ്യക്ഷത വഹിച്ചു. ഗോപാൽ രത്ന അവാർഡ് വാങ്ങി തിരിച്ചു എത്തിയ സംഘം പ്രസിഡന്റിനെ കർഷകർ സ്വീകരിച്ചു. കാലിതീറ്റ വിതരണം സംഘം ഡയറക്ടർ ബിനോയ്‌ ടി. വി നിർവഹിച്ചു. കൃഷ്ണൻ കുട്ടി മഞ്ചപ്പള്ളി സ്വാഗതവും, രാഘവൻ കാര്യംപാതി നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news