August 24, 2026

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്ഥാനം മാറി പോവുന്ന ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന് യാത്രയായപ്പ് നൽകി 

0
Img 20231201 192335
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്ഥാനം മാറി പോവുന്ന ഹോസ്പിറ്റല്‍ സൂപ്രണ്ട് ശ്രീ. ഡോ. ശ്രീകുമാര്‍ മുകുന്ദന് നഗരസഭയുടെ ആദിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി. ആശുപത്രിയുടെ മേധാവിയായി മൂന്നര വര്‍ഷത്തിനുള്ള ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.യാത്രയപ്പ് യോഗം നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉല്‍ഘാടനം ചെയ്തു.പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. അജിത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ സ്വാഗതം പറഞ്ഞു. നഗരസഭാ പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരോജിനി, മുനിസിപ്പല്‍ സെക്രട്ടറി അലി അഷ്ഹര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡി.രാജന്‍, പി.വിനോദ് കുമാര്‍ , ആയിഷ പള്ളിയാല്‍ , റൈഹാനത്ത് വടക്കേതില്‍, സാജിത മജീദ്, രാജാറാണി, റജുല, നിജിത , പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ. വിന്‍സന്റ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *