ജി എച്ച് എസ് എസ് പടിഞ്ഞാറത്തറയിൽ എസ് പി സി ത്രിദിന ഓണം ക്യാമ്പ് സമാപിച്ചു
പടിഞ്ഞാറത്തറ: ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ സമൈക്യം 2k26 എസ് പി സി ത്രിദിന ഓണം ക്യാമ്പ് സമാപിച്ചു. വ്യത്യസ്തമായ ക്ലാസുകളും വിനോദപരിപാടികളും കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ സി പി ഒ ശ്രീജേഷ് എം സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രാധിക അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ ജെ സണ്ണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അസിസ്റ്റന്റ് ബിജുകുമാർ, എസ് എം സി ചെയർമാൻ സുധീഷ്, മദർ പിടിഎ പ്രസിഡന്റ് കമറുന്നിസ, വൈസ് പ്രസിഡന്റ് സജീർ, വിൻസെന്റ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. എ സി പി ഒ കവിത ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




Leave a Reply