പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിൽ
വെള്ളമുണ്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല കോട്ടക്കുന്ന് വീട്ടില്‍ മുഹമ്മദ് ആബിദ് (23) നെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല വഹിക്കുന്ന മാനന്തവാടി സി.ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനി കൗണ്‍സിലറോട് പറഞ്ഞത് പ്രകാരമാണ് കേസെടുത്തത്. വെള്ളമുണ്ട എസ്.ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു, നൗഷാദ്, ഷിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply