August 2, 2026

ഗോരക്ഷാ പദ്ധതി; ജില്ലാതല ഉദ്ഘാടനം നടന്നു

0
Eipazwq7181
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. ഗോരക്ഷാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. ഗോരക്ഷ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കുഞ്ഞായിഷ, നജീബ്, വാര്‍ഡ് മെമ്പര്‍ ജെസ്സി ലസ്സി, പള്ളിക്കുന്ന് ക്ഷീരസംഘം പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, പള്ളിക്കുന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ.എസ്.സുനില്‍, ജില്ലാ എപ്പിഡെമിയോളോജിസ്റ്റ് ഡോ.കൃഷ്ണാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *