July 10, 2026

അംബേദ്ക്കർ ചരമ വാർഷിക ദിനമാചരിച്ചു.

0
Img 20231206 180941
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മതേതര ജനാധിപത്യ ഭാരതത്തെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റുന്നതിൽ ഇന്ത്യൻ ഭരണഘടനയുടെയും അതിന്‍റെ ശിൽപ്പി ഡോ.അംബേദ്ക്കറുടെയും സംഭാവന വിലമതിക്കാൻ കഴിയാത്തതാണെന്ന് ഡി.സി.സി. പ്രസിഡണ്ട് എ.ൻ.ഡി. അപ്പച്ചൻ പ്രസ്താവിച്ചു. വയനാട് ഡി.സി.സി. ഓഫീസിൽ വെച്ചു നടന്ന ബി.ആർ. അംബേദ്ക്കറുടെ 67 כ൦ ചരമ വാർഷിക അനുസ്മരണ ചടങ്ങ് ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് വി.കെ. ശശികുമാർ അധ്യക്ഷനായിരുന്നു. മുൻ കെ.പി.സി.സി മെമ്പർ വി.എ. മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ രാജൻ, കെ.വി. ശശി, സെക്രട്ടറി രാം കുമാർ സൂചിപ്പാറ, ജോൺമാത, രാഘവൻ വൈത്തിരി, ഒ.കെ. ലാലു, രവീന്ദ്രൻ അമ്പലക്കുന്നിൽ, ഉഷ. വാഴവറ്റ, പി.ടി. ബാലകൃഷ്ണൻ, അനീഷ് പടിഞ്ഞാറത്തറ, രാധാകൃഷ്ണൻ. എം.വി, സി.എം. ബാലൻ, വെങ്ങപ്പള്ളി, കെ. അനീഷ് വൈത്തിരി, സാം സഞ്ജയ്, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news