October 8, 2026

മുത്തങ്ങ സമര രക്തസാക്ഷി ചാലിയ്ക്കൽ ജോഗിയുടെ സമൃതിമണ്ഡപം നിർമ്മാണഫണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു

0
Img 20231206 191521
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഗോത്ര സമൂഹസമിതിയും സ്നേഹകൂട് ചരിറ്റബൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന മുത്തങ്ങ സമരത്തിലെ രക്തസാക്ഷിയായ ചാലിയ്ക്കൽ ജോഗിയുടെ സമൃതിമണ്ടപനിർമ്മാണഫണ്ടിന്റെ പോസ്റ്റർ പ്രകാശന കർമ്മം ആദരണീയനായ പത്മശ്രീ:പുരസ്കാരം നേടിയ ചെറുവയൽ രാമൻ പ്രമുഖ ആക്ട‌ിവിസ്റ്റായ മാരായമുട്ടം രാജേഷ് നെയ്യാറ്റിൻകരക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. കൂടെ ജോഗിയുടെ സ്മൃതിമണ്ടപ നിർമ്മാണ ഫണ്ട് ഗോത്രയുടെ സംസ്ഥാന അദ്ധ്യക്ഷ  പ്രസീത അഴീക്കോടിന് ഫണ്ട് നൽകി കൊണ്ട് ആദരണീയനായ മുൻ മന്ത്രി  പി കെ കുഞ്ഞാലികുട്ടി നിർവഹിച്ചു.

 

കേരളത്തിലെ ആദിവാസി ദളിത് സമൂഹത്തിലെ നിർദ്ധരരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ ശാശ്വതപരിഹാരം കാണണമെന്നും എന്നും മണ്ണിനു വേണ്ടിയുള്ള പോരാട്ടത്തിൽ മുത്തങ്ങ സമരത്തിൽ പങ്കെടുത്തു എന്ന ഒറ്റകാരണംപറഞ്ഞ് ആദിവാസി സമൂഹത്തിനോട് സർക്കാർ കാണിക്കുന്ന അവഘണന അദൃശ്യമായ ഒരു ചോദ്യ ചിന്നമായി കേരളീയ പൊതു സമൂഹത്തിന്റെ മുന്നിൽ ഇന്നും നിലനിൽക്കുകയാണ്.

ആദിവാസികളുടെ ഭൂപ്രശ്നവും അവർ നേരിടുന്ന വെല്ലുവിളികളും സർക്കാരുമായും അതിലെ ഉന്നത അതികാരികളുമായും പങ്കുവചിട്ടുണ്ടെന്നും സമയോചിതമായ സർക്കാരിടപെടലുണ്ടാകും എന്ന് ഉറപ്പുനൽകിയിട്ടുള്ളതായി പ്രസീത അഴീക്കോട് പ്രസ്താവിച്ചു.

പോസ്റ്റർ പ്രകാശന കർമ്മത്തിൽ  പൊന്നപ്പൻ ആറളം ഫാംകണ്ണൂർ,  അമ്മിണിചേലൂർ, മാരായമുട്ടം രാജേഷ് നെയ്യാറ്റിൻകര, പാറ്റ കോട്ടൂർ തുടങ്ങി ഗോത്ര നേതാക്കന്മാർ സന്നിഹിതരായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *