കുപ്പത്തോട് മാധവൻ നായർ അനുസ്മരണവും പുരസ്കാര വിതരണവും നടത്തി
പുൽപ്പള്ളി: ആധുനിക പുൽപള്ളിയുടെ ശിൽപിയായ കുപ്പത്തോട് മാധവൻ നായരുടെ 28-ാം മത് ചരമവാർഷി കാചരണവും അനുസ്മരണവും അദ്ദേഹത്തിന്റെ പേരിലെർപ്പെടുത്തിയ പുരസ്കാര വിതരണവും നടത്തി. ഈ വർഷത്തെ പുരസ്കാരം സിനിമാരംഗത്തെ മികച്ച സംഭാവന നൽകിയ വയനാട് സ്വദേശി പി.സി സനതിനാണ് നൽകിയത്. ഓസ്കാർ അവാർഡ് നിർണയ കമ്മറ്റി അംഗമായ ഇദ്ദേഹം വിഷ്വൽ ഇഫക്ട്സ് ഡിസൈൻ രംഗത്ത് മികച്ച സംഭാവന നൽകിയിട്ടുണ്ട്. ബസ്സ്റ്റാന്റ് പരിസരത്തെ മാധവൻ നായരുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. മാത്യു ആതിര മുഖ്യപ്രഭാഷണം നടത്തി. എം. ഗംഗാധരൻ, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, പി.ടി.എ പ്രസിഡന്റ് ടി.എം ഷമീർ, എം.ബി സുധീന്ദ്രൻ, പ്രിൻസിപ്പാൾ കെ.എസ് സതി, എച്ച്.എം.ജി.ബിന്ദു, കെ. സിന്ധു, പുരസ്ക്കാര ജേതാവ് പി.സി സനത്, സ്കൂൾ മാനേജർ പി.സി ചിത്ര എന്നിവർ സംസാരിച്ചു.





Leave a Reply