ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകരുകയും അടുക്കള ഭാഗം കത്തിനശിക്കുകയും ചെയ്തു
കോട്ടത്തറ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകരുകയും അടുക്കള ഭാഗം കത്തിനശിക്കുകയും ചെയ്തു. കോട്ടത്തറ മാടക്കുന്ന് വടക്കേവീട്ടില്‍ കേളുവിന്റെ വീടാണ് നശിച്ചത്. ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഇന്നലെ നിറച്ചുവെച്ച ഗ്യാസ് സിലിണ്ടര്‍ കേളുവിന്റെ ബന്ധുവായ ചന്തു കണക്ട് ചെയ്യുന്നതിനിടെ ഗ്യാസ് ചോരുകയും, വ്യാപകമായി പടരുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഗ്യാസ് വ്യാപകമായി പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്ന ചന്തുവും, കേളുവിന്റെ ഭാര്യ ശാന്തയും വീട്ടില്‍ നിന്നിറങ്ങുകയും ഉടനടി സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്.വലിയ അപകടം ഒഴിവായി എങ്കിലും ഉഗ്രശബ്ദ സ്‌ഫോടനത്തെ തുടര്‍ന്ന് ഭയപ്പെട്ട് ബോധരഹിതയായ ശാന്തയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.
കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ ഇ.കുഞ്ഞിരാമന്‍, അനില്‍ പി.എം എന്നിവരുടെ നേതൃത്വത്തിലുള്ള സേന സ്ഥലത്ത്എത്തി തീയണച്ചത്. ഫയര്‍ ഓഫീസര്‍മാരായ കെ.സുരേഷ്, എ.ആര്‍ രാജേഷ്, പി.കെ.മുകേഷ്,ബി.ഷറഫുദീന്‍, ഹോംഗാര്‍ഡ് ഇ.എ ചന്തു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Leave a Reply