August 1, 2026

മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു

0
Img 20231207 125609
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു. തരുവണ പാലിയാണ അരയാല്‍തറ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ശാന്തയെ വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. മാസം തികയാതെയുള്ള പ്രസവമായതിനാല്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട കുഞ്ഞുങ്ങളെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ശാന്തയ്ക്ക് രക്തക്കുറവടക്കമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അതുകൊണ്ട് തന്നെ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ശ്രദ്ധ നല്‍കി വന്നിരുന്നതായും ട്രൈബല്‍ പ്രമോട്ടര്‍ വിജിത പറഞ്ഞു. രാവിലെ വയറുവേദന അനുഭവപ്പെട്ടയുടന്‍ തന്നെ വാഹനം ഏര്‍പ്പാടാക്കി ആശുപത്രിയില്‍ എത്തിച്ചതായും പ്രമോട്ടര്‍ വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *