October 31, 2026

ചോള കൃഷിക്ക് പ്രോത്സാഹന വില ഏർപ്പെടുത്തുക- ആം ആദ്മി പാർട്ടി            

0
Img 20231208 124328
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വർദ്ധിച്ച് വരുന്ന ജല ദൗർലഭ്യത, ഭക്ഷ്യധാന്യ കമ്മി, ക്ഷീരകർഷക പ്രതിസന്ധി തുടങ്ങിയവ പരിഗണിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് വയനാട്ടിൽ ചോള കൃഷിക്ക് സർക്കാർ പ്രോത്സാഹന വില ഏർപ്പെടുത്തണമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംങ്ങ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ,കാലാവസ്ഥ വ്യതിയനം, വന്യമൃഗ ശല്യം തുടങ്ങിയ കാരണങ്ങളാൽ സംഭവിക്കുന്ന വിള ശോഷണത്തിന് സഹായമെന്ന നിലയിൽ , ഗോതമ്പ്, നെല്ല്, മുത്താറി തുടങ്ങിയ ധാന്യങ്ങൾക്ക് ഡൽഹി, പഞ്ചാബ്, കർണ്ണാടക സർക്കാരുകൾ ഏക്കറൊന്നിന് മുപ്പതിനായിരം രൂപ പ്രോത്സാഹന വില നല്കുന്നു.

നെല്ലിനെ അപേക്ഷിച്ച് ജലസേചന സൗകര്യം കുറവുള്ളയിടങ്ങളിലും ചോളം, മുത്താറി കൃഷി ചെയ്യാം .ഇപ്പോൾ കൃഷിയിറക്കിയാൽ തരിശുകിടക്കുന്ന നെൽവയലുകളെ അടുത്ത നഞ്ചകൃഷിക്ക് പാകപ്പെടുത്തുകയും ചെയ്യാം എന്നും യോഗം വിലയിരുത്തി.

കിസാൻ വിംഗ് ജില്ല പ്രസിഡണ്ട് എം.ടി. തങ്കച്ചൻ അദ്ധ്യഷനായ യോഗത്തിൽ എ എ പി ജില്ല സെക്രട്ടറി ഡോ.എ.റ്റി.സുരേഷ്, കിസാൻ വിംഗ് സെക്രട്ടറി കെ.പി. ജേക്കബ്., കിസാൻ വിങ്ങ് ഭാരവാഹികളായ എ.എം ചാക്കോ , പി. ജനാർദനൻ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *