May 16, 2026

മൂന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 25ന് തുടങ്ങും

0
Img 20231208 124103
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ ചാന്‍സലേഴ്‌സ് ക്ലബ് സൗദി അറേബ്യയിലെ റിമാല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്(ആരംവം സീസണ്‍ മൂന്ന്) 25ന് തുടങ്ങും. 20 ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 20 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. അമീന്‍, ജനറല്‍ കണ്‍വീനര്‍ ജംഷീര്‍ കുനിങ്ങാരത്ത്, ട്രഷറര്‍ കെ.കെ. സുരേഷ്, റിമാല്‍ ഗ്രൂപ്പ് പ്രതിനിധി സാബു പി. ആന്റണി, മുജീബ്, ഹാരിസ്,

ജില്‍സ്, കെ.കെ. ഇസ്മയില്‍, ടി. അസീസ്, റഷീദ്, റഫീഖ് വെള്ളമുണ്ട എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളമുണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ദിവസവും വൈകുന്നേരം എട്ടിനാണ് മത്സരം. ദിവസം ഒരു കളിയാണ് ഉണ്ടാകുക. 6,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കളി തുടങ്ങുന്നതുവരെ കലാ-സാസ്‌കാരിക പരിപാടികള്‍ നടത്തും. ടൂര്‍ണമെന്റ് നടത്തിപ്പിലൂടെ ലഭിക്കുന്ന മിച്ചം വൃക്കരോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിനും ക്ലബിനു സ്ഥലം വാങ്ങുന്നതിനും വിനിയോഗിക്കും. പ്രഥമ ടൂര്‍ണമെന്റിലൂടെ ലഭിച്ച മിച്ചം അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനാണ് ചെലവഴിച്ചത്. രണ്ടാമത് ടൂര്‍ണമെന്റില്‍ ബാക്കിവന്നതില്‍ 1.85 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *