തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകറായി ചാർജെടുത്ത കെ.മൊയ്തുവിനെ ആദരിച്ചു
തൊണ്ടർനാട് : പോലീസ് സബ് ഇൻസ്പെക്ടറായി സ്ഥാനകയറ്റം ലഭിച്ച് തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ എസ്. ഐ. ആയി ചാർജെടുത്ത മക്കിയാട് സ്വദേശിയായ കെ.മൊയ്തുവിനെ മക്കിയാട് ഹിദായത്തുൽ ഉലൂം മഹല്ല് കമ്മറ്റിയുടെയും മദ്രസ പി.ടി.എ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹല്ല് ഖത്തീബ് സയ്യിദ് അഹ്മദ് സയീദ് ജിഫ്രി തങ്ങൾ മെമന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ മഹല്ല് കമ്മറ്റി പ്രസിഡണ്ട് ടി.മൊയ്തു അദ്ധക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എ.കെ. സുബൈർ ഭാരവാഹികളായ എം. ഇല്യാസ്,അലി തുമ്പോളി, മദ്രസപി.ടി.എ പ്രസിഡണ്ട് സി. റഷീദ് മാസ്റ്റർ,ഇസ്മായിൽ .എം -ടി. മുജീബ്,അസീസ് കോമ്പി,കെ. ഹാരിസ്,റഫീഖ് മുസ്ലിയാർ,ഖാദർ ഉസ്താദ് എന്നിവർ സംസാരിച്ചു.
സബ് ഇൻസ്പെക്ടർ കെ.മൊയ്തു. അനുമോദനത്തിന് നന്ദി പറഞ്ഞു.





Leave a Reply