May 20, 2024

വിലപേശാല്‍ വന്നാല്‍ വിരല്‍ ചൂണ്ടി പറയും: 

0
20231213 185301

 

 

കല്‍പ്പറ്റ: വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനം, സ്ത്രീധനമരണം എന്നിവക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് ‘സധൈര്യം’ നൈറ്റ് വാക്ക് കല്‍പ്പറ്റ ടൗണ്‍ ചുറ്റി പ്രതിഷേധം അറിയിച്ചു സ്ത്രീ വിവാഹ കമ്പോളത്തില്‍ വില്പന ചരക്കല്ല അവള്‍ സഹോദരിയാണ് അമ്മയാണ്,മകളാണ് ഭാര്യയാണ് എന്നോര്‍ത്താല്‍ നന്ന് ആനുകാലിക ജീവിതത്തില്‍ വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീ അവര്‍ ഒരു കുടുംബത്തില്‍ വരന്റെയും, വരന്റെവീട്ടുകാരും ചോദിക്കുന്ന സ്ത്രീധനം നല്‍കാന്‍ പറ്റാത്തത് കാരണം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന പ്രിയപ്പെട്ട സഹോദരി മാരോട് നീതിപുലര്‍ത്താന്‍ കഴിയാത്ത സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക. പൊന്നും പണവും നല്‍കി നമ്മുടെ മക്കളെ വില്‍ക്കാതിരിക്കുക സ്ത്രീയുടെ മഹത്വവും നന്മയും തിരിച്ചറിഞ്ഞ് അവരെ ചേര്‍ത്തുനിര്‍ത്തുന്ന സമൂഹമാക്കി നമ്മള്‍ക്ക് മാറ്റാന്‍ കഴിയണം. സ്ത്രീധനം ചോദിക്കരുത് സ്ത്രീധനം ചോദിക്കുന്നവരെ ശിക്ഷിക്കുക സ്ത്രീധനം ചോദിക്കുന്നവന് പെണ്ണില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നമ്മുടെ കുടുംബങ്ങളില്‍ നിന്നു തന്നെ കുഞ്ഞുങ്ങളെ ചെറുപ്പം മുതല്‍ പ്രതിരോധിക്കാനും പ്രതികരിക്കാനും പഠിപ്പിക്കണമെന്ന് , ഇനിയൊരു ആത്മഹത്യയോ കൊലപാതകമോ നടക്കാതിരിക്കാന്‍ വേണ്ടി . പൊതുജന സമക്ഷം സ്ത്രീധനം നല്‍കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് . മുഴുവന്‍ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും പിന്തുണയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീധനത്തിന് എതിരെ കേരള പ്രദേശത്ത് മഹിളാ കോണ്‍ഗ്രസ് എടുത്തിരിക്കുന്ന പ്രതിജ്ഞ ചൊല്ലി സധൈര്യം മുന്നോട്ട് എന്ന രാത്രി നടത്തം മഹിള .കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി തോമസിന്റെ നേതൃത്വത്തില്‍ കെപിസിസി മെമ്പറും,ഐ എന്‍ ടി യു സി ജില്ലാ നേതാവുമായ പി പി ആലി ഉദ്ഘാടനം ചെയ്തു. ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി സില്വി തോമസ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡന്മ്മാരായ മേഴ്‌സി സാബു, നിത്യ ബിജുകുമാര്‍ അജിത, ഉഷ തമ്പി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ ജനറല്‍ സെക്രട്ടറിമാരായ, സന്ധ്യ ലിഷു, പ്രസന്ന, രമ്യ ജയപ്രസാദ്,ബ്ലോക്ക് പ്രസിഡണ്ടുമാരായ, ജെസ്സി ലേസ്ലി, ആയിഷ പള്ളിയാല്‍, സിബി സാബു, ജില്ലാ സെക്രട്ടറിമാരായ , ചന്ദ്രിക കൃഷ്ണന്‍ രാജാറാണി ,ബിന്ദുOJ എന്നിവര്‍ നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *