May 31, 2026

ക്രിസ്തുമസ് – ന്യൂഇയർ സ്പെഷൽ ഡ്രൈവ് : എക്സൈസ് – പോലീസ് സംയുക്ത പരിശോധന

0
Img 20231215 112254
By ന്യൂസ് വയനാട് ബ്യൂറോ

 

ലക്കിടി : ക്രിസ്തുമസ് – ന്യൂഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് സർക്കിൾ, റെയിഞ്ച്, പോലീസ് നാർകോട്ടിക്ക് സ്ക്വാഡ്, പോലീസ് K9 ഡോഗ് സ്ക്വാഡ് പാർട്ടികൾ സംയുക്തമായി ലക്കിടി ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തി.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ധീന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജും പാർട്ടിയും , പോലീസ് നാർകോട്ടിക്ക് സ്ക്വാഡ് എസ് സിപി ഒ പി.എം.ഷാജിയും പാർട്ടിയും , പോലീസ് കെ 9 ഡോഗ് സ്ക്വാഡ് എസ് സിപി ഒ രജിത്ത് കേശവറാമും പാർട്ടിയും സംയുക്ത വാഹന പരിശോധനയിൽ പങ്കെടുത്തു. സംശയാസ്പദമായ വാഹനങ്ങളിൽ പോലീസ് കെ 9 ഡോഗ് സ്ക്വാഡിലെ ഡോഗ് നമ്പർ : 347 സുൽത്താനെ ഉപയോഗിച്ച് പരിശോധന നടത്തി.

വ്യാജ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കടത്തും ഉപയോഗവും തടയുന്നതിനായി തുടർന്നും പരിശോധനകൾ ശക്തമാക്കുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *