July 10, 2026

മാനന്തവാടി സഹകരണ കോളേജിൽ പരാ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കും

0
Img 20231215 162815
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി താലൂക്ക് എഡ്യുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ കോളേജിൽ വനിതകൾക്കായി പാരാമെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്നതായി കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിപ്ലോമ കോഴ്സുകളായ അസിസ്റ്റന്റ് നഴ്സിംഗ് (എ എൻ എം ) നഴ്സിംഗ് ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡി ഏ) ജറിയാട്രിക് കെയർ (ജിഡിസി) തുടങ്ങിയവയും മോണ്ടിസോറി ടി ടി സി, സഹകരണ ബോഡ് പരീക്ഷാ പരിശീലനവും പുതിയ തായി ആരംഭിക്കും. എല്ലാ കോഴ്സുകളിലും പ്ലെയിസ്മെന്റ് ഉണ്ടാകും. കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 31 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9074170896.

പത്രസമ്മേളനത്തിൽ  പി കെ സുധീർ , കെ.മുസ്തഫ, വി. യു.ബിനു, എ.എൻ അമ്പിളി എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news