July 10, 2026

കല്‍പ്പറ്റയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം 17ന്

0
Img 20231215 163011
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മുനിസിപ്പാലിറ്റിയും വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍, പൊഴുതന പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശത്തെ എട്ട് എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കല്‍പ്പറ്റ എക്യുമെനിക്കല്‍ ഫോറത്തിന്റ നേതൃത്വത്തില്‍ 17ന് വൈകുന്നേരം അഞ്ചിന് ഡി പോള്‍ ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷിക്കും. സാംസ്‌കാരിക സമ്മേളനം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷത വഹിക്കും. എക്യുമെനിക്കല്‍ ഫോറം ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കാരക്കാട്ട് ആമുഖ പ്രഭാഷണം നടത്തും. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ക്രിസ്മസ് സന്ദേശം നല്‍കും. ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളി വികാരി ഫാ.ഏബ്രഹാം ജെയ്‌മോന്‍ ആകശാലയില്‍, കല്‍പ്പറ്റ സെന്റ് തോമസ് സിഎസ്‌ഐ പള്ളി വികാരി ഫാ.ട്രെവര്‍ ജ്യോതിഷ്, ചുണ്ടേല്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് വികാരി ഫാ.ബെന്നി എസ്. വര്‍ഗീസ്, കല്‍പ്പറ്റ എല്‍എംഎസ് ചര്‍ച്ച് വികാരി ഫാ.ഷൈന്‍ എസ്.എല്‍. രാജ്, കല്‍പ്പറ്റ സെന്റ് അല്‍ഫോന്‍സ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ.ജോണ്‍ ചരുവിളയില്‍, സുല്‍ത്താന്‍ബത്തേരി ഭദ്രാസന കൗണ്‍സില്‍ അംഗം കെ.ഐ. വര്‍ഗീസ്, മേപ്പാടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോയ്‌സി ജോസഫ്, മാനന്തവാടി രൂപത മാതൃവേദി മുന്‍ പ്രസിഡന്റ് വിജി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. എക്യുമെനിക്കല്‍ ഫോറം ജനറല്‍ കോ ഓര്‍ഡിനേറ്ററുമായ കല്‍പ്പറ്റ ഫൊറോന വികാരി ഫാ.മാത്യു പെരിയപ്പുറം സ്വാഗതവും എക്യുമെനിക്കല്‍ ഫോറം കണ്‍വീനര്‍ കെ.കെ. ജേക്കബ് നന്ദിയും പറയും. കലാപരിപാടികള്‍ ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news