വയനാട് ഫ്ളവര്‍ഷോ; കൂട്ടയോട്ടം സംഘടിപ്പിച്ചു
കല്‍പ്പറ്റ: വയനാട് അഗ്രി ഹോട്ടി കൾച്ചറൽ സൊസൈറ്റി ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ഷോയുടെ പ്രചരണാര്‍ത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി പദംസിംഗ് ഐ പി എസ് ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ എട്ടരയോടെ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം ഒമ്പതേകാലോടെ ബൈപ്പാസിലെ ഫ്ളവർഷോ ഗ്രൗണ്ടിൽ സമാപിച്ചു.
സ്പോർട് കൗൺസിൽ താരങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമായി. ജനറൽ കൺവീനർ കെ എസ് രമേശ്,ജോയിൻ്റ് സെക്രട്ടറിമാരായ വി പി രത്നരാജ്, മോഹൻ രവി, മോഹൻ ചന്ദ്രഗിരി,ഇസ്മായിൽ തൈ വളപ്പിൽ,ആഭാ രമേഷ്, ജോസുകുട്ടി പി ജെ, ലക്ഷൺ ദാസ്,ഹൈദ്രു പി.പി എന്നിവർ നേതൃത്വം നൽകി.





Leave a Reply