September 5, 2026

യുവാവിനെ മാരകായുധങ്ങളു പയോഗിച്ചിച്ച്   ക്രൂരമായി മർദ്ധിച്ചു

0
Ei4ebs834506
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം :പനമരത്ത് പാതിരാ സമയത്ത് പതിയിരുന്ന് യുവാവിനെ മാരകായുധങ്ങളു പയോഗിച്ചിച്ച്  ക്രൂരമായി മർദ്ധിച്ചു. ഗുരുതര പരിക്കേറ്റപനമരത്തെ ചുമട്ട് തൊഴിലാളി കൈതക്കലിലെ പന്നിക്കോടൻ ഷൈജലിനെ (40)മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.ഷൈജലിൻ്റെ ശരീരമാസകലം ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച പാടുകളാണുള്ളത്.തലക്കും മാരകമായ പരിക്ക് പറ്റി. ശരീരത്തിൻ്റെ പല ഭാഗങ്ങളിലായിപന്ത്രണ്ടോളം സ്റ്റിച്ചുകളാണുള്ളത്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കണ്ടാലറിയാവുന്ന ഏഴ് പേരടക്കമുള്ള പതിനഞ്ചോളം പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്ന് ഷൈജൽപറഞ്ഞു.കൈതക്കൽ പരക്കുനിയിലെ സൃഹൃത്തായ ബാവ ഷാനവാസിനെ കാണാനായി വീട്ടിൽ പോയി തിരിച്ച് സ്വന്തം വീട്ടിലേക്ക് വരുന്ന വഴിക്കാണ്  ഷൈജലിനെ ആക്രമിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *