വീട്ടുമുറ്റം ക്യാമ്പയിൻ സംഘടിപ്പിച്ചു
തൊണ്ടർനാട്:തൊണ്ടർനാട് പഞ്ചായത്ത് വനിത ലീഗ് വീട്ടുമുറ്റം ക്യാമ്പയിൻ സംഘടിപ്പിച്ചു.പരിപാടി ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് കെ ബി നസീമ ഉദ്ഘാടനം ചെയ്തു.ധാർമ്മിക ബോധവും രാഷ്ട്രീയ അവബോധവും വളർത്തി എടുക്കാനാണ് വീട്ടുമുറ്റം ക്യാമ്പയിൻ ലക്ഷ്യമാക്കുന്നത് എന്നും ശാഖാ തലത്തിൽ ക്യാമ്പയിൻ വ്യാപകമാക്കണമെന്നും വനിത ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ബി. നസീമ അഭിപ്രായപ്പെട്ടു.
കോറോം പടയൻ കുഞ്ഞമ്മദിന്റെ വീട്ടിൽ വെച്ച് നടന്ന വീട്ടുമുറ്റം പരിപാടിയിൽ വനിത ലീഗ് പഞ്ചായത്ത് പ്രസിസണ്ട് മൈമൂന കെ.എ. അദ്ധ്യക്ഷത വഹിച്ചു.വനിതാലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.കമർ ലൈല മുഖ്യ പ്രഭാഷണം നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്
ടി. മൊയ്തു.പടയൻ അബദുള്ള .ജില്ലാ വനിത ലീഗ് സെക്രട്ടറി. കെ.കെ.സി. നമമൂന മണ്ഡലംവനിത ലീഗ് പ്രസിഡണ്ട് അമിന സത്താർ യു.ഡി.എഫ് കൺവീനർ അബദുള്ള കേളോത്ത് പഞ്ചായത്ത്ലീഗ് സെക്രട്ടറി ആലികുട്ടി ആറങ്ങാടൻ ഭാരവാഹികളായ വി.സി. ഹമീദ്.മുസ്തഫ മോന്തോൽ പ്രീത രാമൻ എന്നിവർ പങ്കെടുത്തു.





Leave a Reply