ആദ്യ സംഭാവന സ്വീകരിക്കലും ബുക്ക്‌ലെറ്റ് പ്രകാശനവും
പുല്‍പ്പള്ളി : സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ആദ്യ സംഭാവന സ്വീകരിക്കലും ബുക്ക്‌ലെറ്റ് പ്രകാശനവും നടത്തി. എം.ആര്‍. നാരായണ മേനോനില്‍ നിന്നും ക്ഷേത്ര ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ സംഭാവന കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനുവരി രണ്ട് മുതല്‍ എട്ടുവരെയാണ് ഉത്സവാഘോഷം. മൂന്നിനാണ് കൊടിയേറ്റ്. പ്രധാന ഉത്സവം അഞ്ചിനാണ്. ഏഴിന് നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. എല്ലാ ദിവസവും അന്നദാനവും കലാപരിപാടികളുമുണ്ടാവും. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.ബി. രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിജയന്‍ കുടിലില്‍, ഗോപാലകൃഷ്ണന്‍ ഐക്കരശ്ശേരി, വിക്രമന്‍ എസ്.നായര്‍, ബാലന്‍ നായര്‍, ഷിബു കെ.അമൃത, ശിവരാമന്‍ പാറക്കുഴി, പി.കെ. സുധീര്‍, എന്‍.ആര്‍. പ്രഭാകരന്‍, ബാബു വട്ടോളി, എ.കെ. ദിനേശന്‍, രാജന്‍ പറക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply