August 23, 2026

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വേണ്ടി ഏകദിന സംരംഭകത്വ വികസന ശില്‍പ്പശാല സംഘടിപ്പിച്ചു

0
20231217 190636
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: എന്റര്‍പ്പണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോയിന്റ് വളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് (ജ്വാല), തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട്, മഠത്തുവയല്‍ വാര്‍ഡുകളുടെ സഹകരണത്തോടെ എസ്.സി, എസ്.ടി കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വേണ്ടി ഏകദിന സംരംഭകത്വ വികസന ശില്‍പ്പശാല സംഘടിപ്പിച്ചു. മടത്തുവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ശില്‍പ്പശാല തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രന്‍ മടത്തുവയല്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഓ കണ്‍സള്‍ട്ടന്റ് പി.സി ജോസ്, വ്യവസായ കേന്ദ്രം എന്റര്‍പ്രണര്‍ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് വര്‍ഷ ബാബു എന്നിവര്‍ വിഷയാവതരണം നടത്തി.

 

സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാഹിറ അഷറഫ്, പുഷ്പ പ്രഭാകരന്‍, എസ്.ടി ആനിമേറ്റര്‍ നിഷ ബാലകൃഷ്ണന്‍, , സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജ്വാല ടീം അംഗങ്ങളായ ലില്ലി തോമസ് സ്വാഗതവും ടി എ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ സാമ്പത്തിക സാക്ഷരതയും മാനേജ്‌മെന്റും എന്ന വിഷയത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ജീവനോപാധി പദ്ധതികളെ സംബന്ധിച്ചും ക്ലാസുകള്‍ നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *