May 20, 2024

വിദേശമദ്യ വിൽപ്പനക്കിടെ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
20231218 203410

 

ആറാം മൈൽ : ക്രിസ്തുമസ് ന്യൂഇയർ സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപറ്റ എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ വി. അബ്ദുൾ സലീമും സംഘവും ഇടിയംവയൽ 6-ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിദേശ മദ്യം വിൽപ്പന നടത്തിക്കൊണ്ടിരിക്കെ ഒരാളെ അറസ്റ്റ് ചെയ്തു. ആറാം മൈൽ വലിയപാറ ഭാഗത്ത് താമസം കുന്നത്ത് വീട്ടിൽ ബഷീർ. കെ (47 ) എന്നയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 3.5 ലിറ്റർ വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 2400 രൂപയും പിടിച്ചെടുത്തു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ലത്തീഫ്. കെ എം , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് .കെ.പി , സിവിൽ എക്സൈസ് ഓഫീസർ ശ്രീധരൻ. കെ എന്നിവർ പങ്കെടുത്തു.10 വർഷം വരെ തടവ്ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.കൽപ്പറ്റ ജെ എഫ് സി എം കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാന്റ് ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *