അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം: ശ്രദ്ധേയമായി ഇസ്മി- ബിൽ അറബിയ്യ
വടുവഞ്ചാൽ : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ചിത്രഗിരി ഗവ: പ്രൈമറി സ്കൂളിൽ അലിഫ് അറബിക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇസ്മി-ബിൽ അറബിയ്യ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും ,വിദ്യാർത്ഥികളും തങ്ങളുടെ പേര് അറബിയിൽ എഴുതുന്ന പരിപാടി ടീച്ചർ ഇൻ ചാർജ്ജ് അമലു പി.കെസ്വന്തം പേര് അറബിയിൽ എഴുതി ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് കൈയെഴുത്ത് മാഗസിൻ ” ഹലാവ” സീനിയർ അസിസ്റ്റൻ്റ് സുജിത്ത് ഓ.പി സ്കൂൾ ലീഡർ അഹ്സാൻ വി.ജെ ക്ക് നൽകി പ്രകാശനം ചെയ്തു.അബിക് കോർണർ ,അറബിക് ക്വിസ്സ്, കളറിംഗ് മത്സരം, സ്പെഷ്യൽ അറബിക് അസംബ്ലി ,മധുര വിതരണം തുടങ്ങിയ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അറബി അധ്യാപകൻ അബ്ദുൽ നാസർ ഭാഷാ ദിന സന്ദേശം നൽകി. അധ്യാപകരായ ആതിര കെ.പി, സിനി ജയപ്രകാശ്, സന്ധ്യ എ.എസ് ,അജ്ഞു സുദീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply