September 19, 2026

ചെക്ക് ഡാമിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടയിൽ വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു 

0
20231226 211900
By ന്യൂസ് വയനാട് ബ്യൂറോ

കുഴിനിലം: അടുവാങ്കുന്ന് കോളനിയിലെ രാജുവിന്റെയും ബിന്ദുവിന്റേയും മകനുമായ അഭിജിത്ത് (14) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ ചെക്ക് ഡാമിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റതെന്നാണ് സൂചന. ഉടന്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. വൈദ്യുതാഘാതമേല്‍ക്കാനിടയായ സാഹചര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. അജിത്ത്, അപ്പു, അമ്മു എന്നിവര്‍ സഹോദരങ്ങളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *