October 9, 2026

മാലിന്യമുക്ത നവകേരളം ;ശുചിത്വ പരിശോധനകൾ നടത്തി

0
20231228 125618
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : മാലിന്യമുക്ത നവകേരളം ക്യാമ്പയിൻറെ ഭാഗമായി, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും, പനമരം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹോട്ടലുകളിലും, മറ്റു വ്യാപാരസ്ഥാപനങ്ങളിലും ശുചിത്വ പരിശോധനകൾ നടത്തി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞവർക്ക് നിയമാനുസൃത നോട്ടീസ് നൽകി. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പ്രവർത്തനം വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതാണ്.പനമരം സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, ജെ എച്ച് ഐ സുരേഷ് , ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സനീഷ്. സി. ജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *