November 9, 2026

പുൽപ്പള്ളിയിൽ സ്വാപ്പ് ഷോപ്പും ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു

0
IMG-20261009-WA0250
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്വാപ്പ് ഷോപ്പും’ (കൈമാറ്റ കട) ഹരിതകർമ്മ സേനയുടെ സഹകരണത്തോടെയുള്ള ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു. പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിച്ചു. ‘കൈയോട് കൈ’ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപയോഗപ്രദമായ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പുസ്തകങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കുടുംബശ്രീ മുഖേന ശേഖരിച്ചാണ് സ്വാപ്പ് ഷോപ്പ് സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് ഇത്തരം സാധനങ്ങൾ പൂർണ്ണമായും സൗജന്യമായി കൈപ്പറ്റുന്നതിനും, തങ്ങളുടെ പക്കലുള്ള ഉപയോഗപ്രദമായ വസ്തുക്കൾ മറ്റുള്ളവർക്കായി നൽകുന്നതിനുമുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ഇ-വേസ്റ്റ് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനവും നടന്നു വരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *