August 1, 2026

സി.പി.ഐ വിശദീകരണ യോഗം നടത്തി

0
Img 20231231 102655
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: സി.പി.ഐ പുല്‍പ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പ്രകടനവും രാഷ്ട്രീയ വിശദീകരണ പൊതു യോഗവും വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും നല്‍കി. രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് അഭിപ്രായ ഭിന്നതകള്‍ മാറ്റി വച്ച് എല്ലാമതേതര ജനാധിപത്യ ശക്തികളും ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പാര്‍ട്ടി സംസ്ഥാന എക്‌സികുട്ടീവ് അംഗം ടി.വി ബാലന്‍ പറഞ്ഞു. ആര്‍. ശശി കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പാര്‍ട്ടി ജില്ലാ സെക്രട്ടറി

ഇ.ജെ. ബാബു വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് വന്നവര്‍ക്ക് സ്വീകരണം നല്‍കി.എം.ആര്‍ ജനകന്‍ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിച്ചു.

എ.ഐ.ടി.യു.സി നേതാവ് അനില്‍ സി. കുമാര്‍ അഭിസംബോധന ചെയ്തു.യോഗത്തില്‍ മണ്ഡലം സെക്രട്ടറി ടി.സി ഗോപാലന്‍ സ്വാഗതം പറഞ്ഞു. വി.എന്‍ ബിജു അധ്യക്ഷത വഹിച്ചു സി.കെ ശിവദാസന്‍ നന്ദി പറഞ്ഞു. കെ.എം ബാബു, എം.വി വേലായുധന്‍ നായര്‍, എസ്.ജി സുകുമാരന്‍, പി.കെ രാജപ്പന്‍ സുധീഷ് ദാമോധരന്‍, പീറ്റര്‍ ‘മനു, ജയചന്ദ്രന്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *