August 1, 2026

എം.പി. രാഹുല്‍ ഗാന്ധിയുടെ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണം : എ.എന്‍ പ്രഭാകരന്‍

0
Img 20231231 103046
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തോടുള്ള അവഗണ അവസാനിപ്പിക്കണമെന്ന് ഇടത് പക്ഷമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ജനസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം നേതാവ് എ.എന്‍ പ്രഭാകരന്‍ പറഞ്ഞു. അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ലയായ വയനാട്ടിലെ ജനങ്ങളുടെ രാത്രി യാത്ര നിരോധനം, ബദല്‍ പാതകള്‍, കര്‍ണാടകയുടെ ചോളത്തണ്ട് നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ എം.പി യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സജി മാത്യു അധ്യക്ഷത വഹിച്ചു. എം.എസ് സുരേഷ് ബാബു, വില്‍സന്‍ നെടും കൊമ്പില്‍, ബെന്നി കുറുമ്പാലക്കാട്ട്, ടി.കെ ശിവന്‍, വിശ്വംഭരന്‍, കെ.ജെ പോള്‍, ബിന്ദു പ്രകാശ്, പി.കെ രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *