May 6, 2026

സ്റ്റഡി ടേബിള്‍ വിതരണം ചെയ്തു

0
Img 20240101 Wa0031
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: മക്കളോടൊപ്പം പരിപാടിയുടെ ഭാഗമായി തരുവണ വാര്‍ഡ് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി ടേബിള്‍ ചലഞ്ചിന്റെ ഒന്നാംഘട്ട സമാപനം പള്ളിയാല്‍ കോളനിയില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ഇതിനകം 31 സ്റ്റഡി ടേബിളുകള്‍ വിതരണം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയാണ് മക്കളോടൊപ്പം പരിപാടി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍ അധ്യക്ഷയായിരുന്നു.കെ കെ ജംഷീര്‍,പി മന്‍സൂറ കുഞ്ഞമ്മദ് മുണ്ടാടത്തില്‍ , ഷാനവാസ് , അജിത്ത്, സിന്ധു , മറിയം , നജ്മുന്നീസ , ആരിഫ , സുമയ്യ, ഷര്‍മിള തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *