May 6, 2026

സി എം പി വയനാട് ജില്ലാ സമ്മേളനം നടത്തി 

0
Img 20240101 Wa0036
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്പളക്കാട്: സി എം പി പതിനൊന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി വയനാട് ജില്ലാ സമ്മേളനം കമ്പളക്കാട് എം വി ആർ നഗറിൽ വെച്ച് നടന്നു .കാർഷിക മേഖലയുടെ തകർച്ചയും വന്യ മൃഗങ്ങളുടെ ശല്യവും കാരണം വയനാടൻ കർഷക ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ കേരള കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയം മൂലം ആവിശ്യപെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ വി കെ രവീന്ദ്രൻ,കെ സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.പിജെ ഫിലിപ്പ് പതാക ഉയർത്തി. വി വി ഉണ്ണി, ശീതള രാജൻ,ശ്രീധരൻ അമ്മാനി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ടി കെ ഭൂപേഷ് ജില്ലാ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിമാരായി എംപി ഗംഗാധരൻ,ടീവി രഘു ശ്രീധരൻ, അമ്മാനി ശീതള, രാജൻ വി വി ബെന്നി എന്നിവരടങ്ങിയ 24 അംഗ ജില്ലാ കൗൺസിലിനെയും 19അംഗ പാർട്ടി കോൺഗ്രസ്സ് പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *