May 9, 2026

ലഹരി ഉപയോഗം: ബത്തേരിയില്‍ ബോധവത്കരണം സംഘടിപ്പിക്കും 

0
Img 20240103 201724
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് കൊമേഴ്‌സ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് കോളജ് ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണം നടത്തും. ലഹരി ഉപയോഗം, ട്രാഫിക് നിയമം, ശുചിത്വം എന്നീ വിഷയങ്ങളിലാണ് ബോധവത്കരണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയുമായ സബ് ജഡ്ജ് കെ. അനീഷ് ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജഡ്ജും കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി മെംബര്‍ സെക്രട്ടറിയുമായ ജോഷി ജോണ്‍ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി പദം സിംഗ് വിശിഷ്ടാതിഥിയാകും. ചലച്ചിത്രതാരം അബു സലിം പ്രസംഗിക്കും. സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കും. പ്രിന്‍സിപ്പല്‍ പി.സി. റോയി സ്വാഗതം പറയും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *