April 17, 2026

വാർഷിക പദ്ധതി രൂപീകരണം; യോഗം ചേർന്നു

0
Img 20240104 205833
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -2025 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭക്ക് സമാനമായ യോഗം ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി കരട് പ്രവർത്തികളും പ്രോജക്ടുകളും അവതരിപ്പിച്ചു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ദിലീപ് കുമാർ, പി.എം ആസ്യ, കെ.വി രജിത, മിനി പ്രകാശൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജു കുമാർ, പൂതാടി പഞ്ചായത്ത് മെമ്പർ ഇ കെ ബാലകൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. ബഷീർ, പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഷീബ, പ്ലാൻ കോഡിനേറ്റർ അനിൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *