July 11, 2026

പരിയാരം ഗവ.ഹൈസ്കൂള്‍ വാര്‍ഷികാഘോഷം

0
Img 20240106 164557
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മുട്ടിൽ പരിയാരം ഗവ.ഹൈസ്കൂളിന്റെ തൊണ്ണൂറ്റിയേഴാം വാര്‍ഷികം ആഘോഷിച്ചു. 1927- ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ അംഗീകാരത്തോടെ തുടങ്ങിയ സ്കൂള്‍ 1957-ല്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അപ്പര്‍പ്രൈമറി വിദ്യാലയമാക്കി. ഇപ്പോള്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലായി അഞ്ഞുറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.

സാംസ്കാരിക സമ്മേളനം, കലാസന്ധ്യ എന്നിവ നടത്തി. ടി.സിദ്ദീഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഷ്‍റഫ് വാഴയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ.ആലി, സന്തോഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡൻ്റ് യൂനസ് മാറായി തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.എം. ഭാസ്കരൻ എം. സ്വാഗതവും കെ.സി. സലാം നന്ദിയും പറഞ്ഞു.ഗായിക അനു സൊനാര സലാം മുഖ്യാതിഥിയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *