May 9, 2026

കാവും മന്ദം സ്വദേശിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്തി

0
Eis4hvg60093
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാവും മന്ദം സ്വദേശിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്തി .കാസര്‍ഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കിലാണ്

കാവുംമന്ദം മഞ്ഞുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ (30)യെമരിച്ച നിലയിൽ കണ്ടത്.

. പള്ളിക്കര മസ്തിഗൂഡ റെയില്‍വെ ട്രാക്കിന് സമീപത്താണ് സംഭവം .

ഓടി കൊണ്ടിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് എസ്.ഐ കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഗുരുതര മുറിവുകളോടെ ട്രാക്കില്‍ കിടക്കുകയായിരുന്ന യുവതിയെ കാസര്‍കോഡ് ജനറല്‍

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പതോടെയാണ് അപകടം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച പഴ്‌സിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോടുള്ള സ്വകാര്യ സ്ഥാപനത്തില്‍ എച്ച്. ആർ മാനേജരാണ് ഐശ്വര്യ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *