May 31, 2026

തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഒന്നാം വാര്‍ഷികം ആഘോഷിച്ചു.

0
Img 20240108 Wa0103
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍: തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഒന്നാം വാര്‍ഷികം മുട്ടില്‍ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ വെച്ച് നടന്നു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും, തൊഴിലില്‍ നിന്നും വിരമിച്ച തൊഴിലാളികളെ ആദരിക്കലും, പ്രവര്‍ത്തന രംഗത്ത് ഓര്‍ത്തിരിക്കേണ്ട മഹത് വ്യക്തി ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് തേജസ് അഷ്‌റഫ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തേജസ് E ഇസ്മായില്‍ മാനന്തവാടി സ്വാഗതം പറഞ്ഞു.വി.എ അഫ്‌സല്‍ ചീരാല്‍ മുഖ്യ പ്രഭാഷണം നടത്തി.എന്‍.യു ഇമ്മാനുവല്‍ (രക്ഷാധികാരി, കാരുണ്യ പെയിന്‍ ആന്റ് പാലിയേറ്റീവ് പുല്‍പ്പള്ളി), കെ.എം.ഹംസ (മെമ്പര്‍ തേജസ് ), പി.സ്റ്റാലിന്‍ (വൈസ് പ്രസിഡന്റ് ,തേജസ് ), കെ.സുലൈമാന്‍ പനമരം (ട്രഷറര്‍ തേജസ് ), പി. ഷിഹാബ് പനമരം ,എസ് രഘു പുല്‍പ്പള്ളി (കണ്‍വീനര്‍, സ്വാഗത സംഘം) ,പി.മൂസ പനമരം (ചെയര്‍മാന്‍ സ്വാഗത സംഘം ), സി.കെ.നൗഷാദ് കല്‍പ്പറ്റ, അഷ്‌റഫ് കൊട്ടാരം ( പ്രസിഡന്റ് ,കെ വി വി ഇ എസ് മുട്ടില്‍), ഇബ്രാഹിം തെന്നാനി (ജോ. സെക്രട്ടറി അമ്പിലേരി ചാരിറ്റബിള്‍ സൊസൈറ്റി, പി.മുഹമ്മദാലി(മെമ്പര്‍ തേജസ് ), എസ് സജീര്‍ (മെമ്പര്‍ തേജസ് ) എന്നിവര്‍ സംസാരിച്ചു.അഷ്‌റഫ് ബത്തേരി സമ്മാനദാനം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *