May 20, 2024

മാനന്തവാടി യൂത്ത് കോൺഗ്രസിലെ വിഭാഗീയത മുറുകുന്നു

0
Img 20240108 Wa0114

 

മാനന്തവാടി : കഴിഞ്ഞ കുറെ നാളുകളായി മാനന്തവാടി യൂത്ത് കോൺഗ്രസിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്. കുഞ്ഞോ -വിലങ്ങാട് റോഡിന്റെ പേരിൽ നടക്കുന്ന ജനകീയ സദസ്സ് ഗ്രൂപ്പ് പോരിനുള്ള വേദിയാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഐ ഗ്രൂപ്പ്. ഗ്രൂപ്പിലെ കോൺഗ്രസിലെ മുതിർന്ന ഒരു നേതാവിന്റെ നേതൃത്വത്തിൽ പരമാവധി ആളുകളെ സമരത്തിന് എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഐ ഗ്രൂപ്പ്, വിഭാഗീയത ശരിവെക്കുന്ന രീതിയിലാണ് മാനന്തവാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസിന്റെ ജനകീയ സദസ്സ് പരിപാടിയുടെ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. വയനാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്ററിൽ ഡിസിസി പ്രസിഡന്റ്എൻ ഡി അപ്പച്ചനെ ഒഴിവാക്കിയിട്ടുണ്ട്. ഇലക്ഷൻ അടുത്തുവരുന്ന ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നേതൃത്വത്തിൽ നടക്കുന്ന വിഭാഗീയ നീക്കങ്ങൾ മാനന്തവാടി കോൺഗ്രസിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പതിമൂന്നാം തീയതിയിൽ കൽപ്പറ്റ എംഎൽഎ അഡ്വക്കറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യാനിരുന്ന ജനകീയ സദസ്സ് പാർട്ടി ഇടപെട്ട് 26യിലേക്ക് മാറ്റിയത് ഈ വിഭാഗീയ ശ്രമങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ വേണ്ടിയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *