May 9, 2026

പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

0
20240109 220242
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ :പൂതാടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ദൈവാലയത്തിൽവി.ദൈവമാതാവിൻ്റെയും മോർ തോമാശ്ലീഹായുടെയും ഓർമ്മപ്പെരുന്നാളും വാർഷികാഘോഷവും വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊണ്ടാടും.

11 ന് വൈകുന്നേരം 5 മണിക്ക് വികാരി ഫാ. അജു ചാക്കോ അരത്തമ്മാമൂട്ടിൽ കൊടി ഉയർത്തും.തുടർന്ന് 6.30 ന് സന്ധ്യപ്രാർത്ഥനയും 7.30 ന് നെല്ലിക്കര കുരിശിങ്കലേക്കു പ്രദക്ഷിണം, നേർച്ച, ആശീർവാദം.

12 ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന,8 ന് വി. മൂന്നിന്മേൽ കുർബാന, പ്രസംഗം, പ്രദക്ഷിണം,ആശീർവാദം,ലേലം

വൈകുന്നേരം 5.30 ന് സന്ധ്യപ്രാർത്ഥന തുടർന്ന് 6 മണിക്ക് ഭക്തസംഘടനകളുടെ സംയുക്ത വാർഷികം എന്നിവ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *