യാത്രയയപ്പും, ആദരിക്കൽ ചടങ്ങും
മാനന്തവാടി : ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മാനന്തവാടി നോർബർട്ടൈൻ സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ വിജയകരമായ 41 വർഷങ്ങൾ പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിൽ മികവുപുലർത്തുന്ന ഈ വിദ്യാലയത്തിന് ദിശാബോധമുള്ള അനേകം യുവതലമുറകളെവാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. അതേ രീതിയിൽ വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാനായി അഹോരാത്രം പ്രയത്നിച്ച അനേകം അധ്യാപകർ ഈ സ്ഥാപനത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ ഒരാൾ ഈ അധ്യായന വർഷാവസാനം വിദ്യാലയത്തിന്റെ പടിയിറങ്ങുകയാണ്. വിദ്യാലയത്തിനും സമൂഹത്തിനും അഭിമാനമായി തലമുറകൾക്ക് ശാസ്ത്രജ്ഞാനം പകർന്നു നൽകിയ ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപകൻ . സജീവ് മാത്യു സർവീസിൽ നിന്നും വിരമിക്കുമ്പോൾ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നൽകുന്നതിനും, അതോടൊപ്പം അധ്യാപന സേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ ആനി ജോൺ ടീച്ചറിനെ ആദരിക്കുന്നതിനും വേണ്ടി 2024 ജനുവരി 11 വ്യാഴാഴ്ച രാവിലെ 9: 30ന് വിദ്യാലയ അംഗണത്തിൽ ഒത്തുചേരുന്നതാണ്.
ഈ വാർഷിക ആഘോഷ പരിപാടികൾക്ക് നോർബർട്ടൈൻ സഭയുടെ പ്രിലേറ്റ് റവ. ഡോ. ജോസ് മുരിക്കൻ അധ്യക്ഷ സ്ഥാനം വഹിക്കുകയും, എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശിഹാബ് അയാത്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതും ആയിരിക്കും. എടവക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. പി. വത്സൻ ഷിൽസൺ മാത്യു എന്നിവരും സ്കൂൾ എന്നിവരും സമീപ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും, മറ്റു രാഷ്ട്രീയ നേതാക്കന്മാരും വിദ്യാഭ്യാസ ഓഫീസർമാരും സംബന്ധിക്കും, .വാർത്ത സമ്മേളനത്തിൽ മാനേജർ ഫാ. സന്തോഷ് തെക്കയിൽ, പ്രിൻസിപ്പൾ ഡോ. ഷൈമ ടി ബെന്നി, പി ടി എ വൈസ് പ്രസി: . മമ്മൂട്ടി തോക്കൻ,ബിജു അഗസ്റ്റിൻ, പ്രോഗ്രാം കോർഡിനേറ്റർ. എന്നിവർ സംബന്ധിച്ചു,





Leave a Reply