May 9, 2026

ലെസ്സൺ പദ്ധതി രണ്ടാം ഘട്ടം: മോട്ടിവേഷൻ കരിയർ ഗൈഡൻസ്  ക്ലാസ്സുകൾ സംഘടിപ്പിച്ചു.

0
Img 20240110 095410
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരുവണ:വയനാട് ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി-പട്ടികവർഗ പ്രോത്സാഹന പദ്ധതിയായ LESSON (Let’s Empower School Students of Our Neighborhood ) പദ്ധതിയുടെ കീഴിൽ തരുവണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സുകളുടെ തുടർച്ച സംഘടിപ്പിച്ചു.

ചടങ്ങിന്റെ ഉദ്‌ഘാടനം ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ജുനൈദ് കൈപ്പാണി നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ അബ്ദുൽ നാസർ സാവാൻ അദ്ധ്യക്ഷനായി.സ്റ്റാഫ് സിക്രട്ടറി അബ്ദുൽസലാം.ടി സംസാരിച്ചു.

റിസോഴ്സ് അംഗങ്ങളായ മുഹമ്മദലി കെ.എ,സാജിദ്.പി എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.

സ്ക്കൂൾ പ്രിൻസിപ്പാൾ ജെസ്സി എം.ജെ സ്വാഗതവും ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ജെസ്സി.പി.വി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *