May 10, 2026

പുത്തൂർ വയൽ ഹെൽത്ത് വെൽനെസ് സെന്റർ ഉൽഘാടനം ചെയ്തു 

0
Img 20240110 102440
By ന്യൂസ് വയനാട് ബ്യൂറോ

 

പുത്തൂർ വയൽ: ഒരു നഗരസഭയിൽ സർക്കാർ മേഖലയിൽ ഏഴ് ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ എന്ന സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ച് കൽപ്പറ്റ നഗരസഭ. നാളിതുവരെ കൽപ്പറ്റ നഗരസഭയുടെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളോടൊപ്പം മൂന്നാമത്തെ വെൽനെസ് സെന്റർ കൽപ്പറ്റ പുത്തൂർവയലിൽ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഇ -ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ ആദ്യത്തെ ആശുപത്രിയും ഓൺലൈൻ ഒ.പി. ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയ ജില്ലയിലെ ആദ്യത്തെ ആശുപത്രിയും കൽപ്പറ്റ നഗരസഭയുടെ കീഴിലുള്ള കൽപ്പറ്റജനറൽ ആശുപത്രിയാണ്.കൂടാതെ ജൻമനാ കുട്ടികൾക്കുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ കഴിയുന്ന പ്രാരംഭ ഇടപെടൽ കേന്ദ്രം, പുതുതായി സ്ഥാപിച്ച ഓക്‌സിജൻ പ്ലാൻറ്, ബ്ലഡ് ബാങ്ക്, പീഡിയാട്രിക് ഐസിയു എന്നിങ്ങനെ വിവിധങ്ങളായ വികസന പദ്ധതികളാണ് നഗരസഭയുടെ ആരോഗ്യ മേഖലയിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്.

ചടങ്ങിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എ പി മുസ്‌തഫ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ അജിത മുഖ്യ പ്രഭാഷണം നിർവഹിച്ചു.നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ജൈന ജോയ് ,സരോജിനി ഒ, സി കെ ശിവരാമൻ,ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ്,ഡിപിഎം ഡോ. സമീഹ സൈതലവി ഹെൽത്ത് & വെൽനെസ്സ് സെന്റർ നോഡൽ ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ്, മുനിസിപ്പൽ കൗൺസിലർ സി.രാജൻ, മുനിസിപ്പൽ സെക്രട്ടറി അലി അഷ്ഹർ, കൗൺസിലർമാരായ ആയിഷ പള്ളിയാൽ , പി.കുഞ്ഞുട്ടി, റൈഹാനത്ത് വടക്കേതിൽ, സാജിത മജീദ് വിവിധ പാർട്ടി പ്രതിനിധികളായ പി പി ആലി റൗഫ് വട്ടത്തൊടുക സി കെകെ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *