May 20, 2024

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ കുടുംബ സമ്മേളനം 14ന്

0
Img 20240110 182248

 

കല്‍പ്പറ്റ: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ കുടുംബ സമ്മേളനം 14ന് വടുവന്‍ചാലില്‍ നടത്തും. വൈകുന്നേരം സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അധ്യക്ഷത വഹിക്കും. ടി.സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പീസ് റോഡിയോ സി.ഇ.ഒ ഹാരിസ് ബിന്‍ സലിം, ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ.അഷ്‌റഫ്, ഉസൈന്‍ സലഫി എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് സമ്മേളനമെന്ന് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ്, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കൊളഗപ്പാറ, ട്രഷറര്‍ കെ.മൊയ്തീന്‍ കോയ, വിസ്ഡം യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സി.എ.ഷാജി, ജോയിന്റ് സെക്രട്ടറി കെ.ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അപഗ്രഥിച്ച് പരിഹാരം നിര്‍ദേശിക്കുക, ലഹരി ഉപയോഗം, ലൈംഗിക വൈകൃതം, മാതാപിതാക്കളുടെ ഒറ്റപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന പരിഹാരം ബോധ്യപ്പെടുത്തുക, കുടുംബം എന്ന സ്ഥാപനത്തെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുക തുടങ്ങിയവ സമ്മേളന ലക്ഷ്യമാണ്. സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം, ശാഖ തലങ്ങളില്‍ പ്രചാരണസംഗമം ഉള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിച്ചു. രാത്രി ഒമ്പതു വരെ നീളുന്ന സമ്മേളനം സ്ത്രീകളടക്കം ആയിരങ്ങള്‍ക്കു വീക്ഷിക്കുന്നതിനു സൗകര്യം ഒരുക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *